വെടിക്കെട്ട് തുടരാൻ സഞ്ജു വീണ്ടും ഇറങ്ങുന്നു; സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ സ്ക്വാഡ് എത്തി
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ഇടം നേടി. കഴിഞ്ഞ ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിലെ മിന്നും പ്രകടനങ്ങളാണ് സഞ്ജുവിനെ ടീമിൽ നിലനിർത്താൻ കാരണമായത്.

ബംഗ്ലാദേശുള്ള അവസാന ട്വന്റി ട്വന്റി മത്സരത്തിൽ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസൺ തിളങ്ങിയത്. 47 പന്തിൽ 111 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. 11 ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിഗ്സ്. കാലത്തിന്റെയും ഇന്നും പ്രകടനം വരും മത്സരങ്ങളിലും ആവർത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പരമ്പരയിൽ നാലു മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. നവംബർ 8 മുതൽ 15 വരെയാണ് സൗത്ത് ആഫ്രിക്കെതിരെയുള്ള പരമ്പര ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ സ്ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയ്കുമാർ, ആവേശ് ഖാൻ, യാഷ് ദയാൽ